തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ ആരോപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും, സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും, എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശനെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Key words: EP Jayarajan, VD Satheesan
COMMENTS