Election commission is about ED raids
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കും. മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഉടന്‍ തയ്യാറാക്കും.
ഇന്ത്യ സഖ്യത്തിന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇന്ത്യാ സഖ്യം നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ പരാതി അവതരിപ്പിച്ചത്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആംആദ്മി പാര്‍ട്ടിയുടെ ഓഫീസ് ദീര്‍ഘകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബാരിക്കേഡ് വച്ച് വഴികളടച്ചു. മുന്‍ എം.പി മഹുവ മൊയിത്രയുടെ വസതിയില്‍ സിബിഐ ഒരു പകല്‍ മുഴുവന്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Keywords: Election commission, ED, India, Kejriwal
COMMENTS