ED about masala bond case in high court
കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനം പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍. തോമസ് ഐസക്കിന്റെ അറിവോടെയാണ് നിയമലംഘനം നടന്നിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഇ.ഡി കോടതിയെ അറിയിച്ചു.
വിഷയത്തില്‍ പ്രധാന തീരുമാനമെടുത്ത ആളെന്ന നിലയില്‍ ഇടപാടിലെ നിയമസാധുത പരിശോധിക്കാന്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇ.ഡി വ്യക്തമാക്കി. നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന തോമസ് ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുന്നുവെന്നും അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഇയാളുടെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി.
അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിക്കാത്തതിനാലും മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കേസ് മധ്യവേനലവധിക്കുശേഷം മെയ് 22 ന് വീണ്ടും പരിഗണിക്കും.
Keywords: High court, ED, Thomas Isaac, Masala bond
COMMENTS