കോലഞ്ചേരി: കോളജ് പരിപാടിക്കിടെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയതില്‍ പ്രതിഷേധിച്ച് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വേദിയില...
കോലഞ്ചേരി: കോളജ് പരിപാടിക്കിടെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയതില്‍ പ്രതിഷേധിച്ച് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ഇന്നലെയാണ് സംഭവം. പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ പാട്ടിന് ഇടയില്‍ പ്രിന്‍സിപ്പാള്‍ ഇടപെടുകയായിരുന്നു. ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പാള്‍ വേദിയിലേക്ക് കയറി മൈക്ക് പിടിച്ചുവാങ്ങുകയും ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാന്‍ എത്തിയ ആളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.
അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു.
Key words: College Programme, Jazzy Gift, Protest
During the
COMMENTS