Dr.Shahana death case: high court order against dr.Ruwais
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. ഇ.എ.റുവൈസിന് പഠനം തുടരാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നേരത്തെ റുവൈസി ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തുടര്‍പഠനം വിലക്കിയ ആരോഗ്യസര്‍വകലാശാലയുടെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ പ്രിന്‍സിപ്പല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ക്രിമിനല്‍ കേസിലെ പ്രതിയെ കേസന്വേഷണം അവസാനിക്കുന്നതിന് മുന്‍പ് ക്യാമ്പസില്‍ പുന:പ്രവേശിപ്പിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രിന്‍സിപ്പലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒട്ടേറെ കുട്ടികള്‍ റുവൈസിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ കോളേജിനെ സംബന്ധിച്ച് അവിടെയുള്ള വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താത്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Keywords: High court, Dr.Shahana death case, dr.Ruwais
COMMENTS