Driving test protests in Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. ഇന്നലെ മന്ത്രി ആര്‍.ടി.ഒമാരുടെയും ജോയിന്റ് ആര്‍.ടി.ഒമാരുടെയും ഓണ്‍ലൈന്‍ യോഗം വിളിച്ച് ഡ്രൈവിങ് ടെസ്റ്റ് ഒരു ദിവസം അന്‍പത് പേര്‍ക്ക് നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍.ടി.ഒമാര്‍ എല്ലാ ഓഫീസുകളിലേക്കും നിര്‍ദ്ദേശം കൈമാറിയിരുന്നു.
ഇതേതുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉണ്ടായത്. കോഴിക്കോട്ട് മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രി തീരുമാനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പിന്മാറി.
ഇന്നു മുതല്‍ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂള്‍ കോക്കസും ഒത്തുകളിക്കുകയാണെന്നും വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സ്ലോട്ട് ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഡ്രൈവിങ് ടെസ്റ്റിന് അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് തിരുത്തി ഇറങ്ങിയിട്ടില്ല.
Keywords: Driving test, Minister Ganesh Kumar, Protest
COMMENTS