Delhi Jal Board case
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിനു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ പുതിയ കേസുമായി ഇ.ഡി. ഡല്‍ഹി ജലബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി കേജരിവാളിന് നോട്ടീസ് നല്‍കി. ഇന്നു ഹാജരാകാനാണ് നിര്‍ദ്ദേശം.
എന്നാല്‍ കേജരിവാള്‍ ഈ നോട്ടീസ് തള്ളി. സി.ബി.ഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാര്‍ നേടാനായി നല്‍കിയ കോഴപ്പണം ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലെത്തിയിട്ടുണ്ടെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
അതേസമയം രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ബി.ജെ.പി എല്ലാ അധികാരങ്ങളും ഉപയോഗിക്കുകയാണെന്നാണ് ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.
COMMENTS