Delhi high court about liquor policy case
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നിലവില്‍ കോടതി ഇടപെടല്‍ ഇക്കാര്യത്തില്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി ഇന്നു തീരുന്ന സാഹചര്യത്തില്‍ കെജരിവാളിനെ വിചാരണ കോടതിയില്‍ എത്തിച്ചു. വന്‍ സുരക്ഷാസന്നാഹങ്ങളോടെയാണ് അദ്ദേഹത്തെ എത്തിച്ചത്. തന്റെ അറസ്റ്റിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെജരിവാള്‍ കോടതിയില്‍ കയറുന്നതിനിടെ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കെജരിവാള്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ സൂചന നല്‍കിയിരുന്നു. മാത്രമല്ല വിഷയത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് അമേരിക്കയും ജര്‍മനിയും പ്രസ്താവന ഇറക്കിയിരുന്നു.
Keywords: High court, Liquor policy case, CM
COMMENTS