വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി അഭി, കോഴിക...
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവര്‍. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡി ജി പി അറിയിച്ചു.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് ഉത്തരവിറങ്ങിയത്. അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ വാദത്തെത്തുടര്‍ന്നാണ് തീരുമാനം. സിദ്ധാര്‍ത്ഥന്‍ മരിച്ചതല്ല, കൊന്നതാണെന്ന് കുടുംബം ഉറപ്പിച്ചു പറയുകയായിരുന്നു.
COMMENTS