ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. കോണ്‍ഗ്രസിന്റെ ദ...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. കോണ്‍ഗ്രസിന്റെ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് അരവിന്ദ് കെജ്രിവാളും അണ്ണാഹസാരയുമെന്നും , ഷീല ദീക്ഷിതിനെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടവര്‍ അത് ഹാജരാക്കിയില്ലെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി.
ഡല്‍ഹി മദ്യ നയ കേസില്‍ അഴിമതി കേസില്‍ ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യത്താകെ എ.എ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ഡല്‍ഹി മന്ത്രി അതിഷി അടക്കം നിരവധി പേരാണ് ഇതിനോടകം പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
COMMENTS