Czech Republic's Kristina Pishkova won the 71st Miss World title. Lebanon's Yasmina Zeitoon became the runner-up in the competition held in Mumbai
മുംബയ് : ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി. മുംബയില്‍ നടന്ന മത്സരത്തിലാണ് ലെബനന്റെ യാസ്മിന സെയ്തൂണ്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയി. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് പോളണ്ടിന്റെ കരോലിന ബിലാവ്സ്‌ക ഇരുപത്തിനാലുകാരിയായ ക്രിസ്റ്റീനയെ കിരീടമണിയിച്ചു.
ക്രിസ്റ്റിന നിയമത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദ വിദ്യാര്‍ഥിയാണ്. ക്രിസ്റ്റിന പിഷ്‌കോ ഫൗണ്ടേഷന്‍ സ്ഥാപിച്ച് സാമൂഹിക പ്രവര്‍ത്തനവും നടത്തുന്നുണ്ട്. 28 വര്‍ഷത്തിന് ശേഷമാണ് ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടന്നത്. 115 രാജ്യങ്ങളില്‍നിന്ന് മത്സരാര്‍ഥികള്‍ പങ്കെടുത്തു.
Summary: Czech Republic's Kristina Pishkova won the 71st Miss World title. Lebanon's Yasmina Zeitoon became the runner-up in the competition held in Mumbai. Last year's winner Karolina Bilawska of Poland crowned 24-year-old Krystyna.
COMMENTS