തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. ബിജെപി നേതാവും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി വ്യാപകമായി മത ചിഹ...
തൃശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. ബിജെപി നേതാവും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് പരാതി നല്‍കി. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.
വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്ന് കാണിച്ചാണ് വത്സരാജ് പരാതി നല്‍കിയത്. നോട്ടീസിന്റെ എത്ര കോപ്പികളാണ് അച്ചടിച്ചതെന്നും ഇത് ആരാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തേണ്ട ചട്ടം ലംഘിച്ചു എന്നാണ് പരാതി ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. രണ്ടു ദിവസത്തിനകം സുരേഷ് ?ഗോപി വിശദീകരണം നല്‍കണം.
ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതായ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
Key words: Suresh Gopi, Complaint


COMMENTS