തിരുവനന്തപുരം : ഉയര്‍ന്ന താപനില സംസ്ഥാനത്തെ പൊള്ളിച്ച് കടന്നുപോകുമ്പോള്‍ തെല്ലൊരു ആശ്വാസമായി ഇന്ന് കേരളത്തില്‍ ചില ഇടങ്ങളില്‍ മഴയെത്തിയേക്കു...
തിരുവനന്തപുരം : ഉയര്‍ന്ന താപനില സംസ്ഥാനത്തെ പൊള്ളിച്ച് കടന്നുപോകുമ്പോള്‍ തെല്ലൊരു ആശ്വാസമായി ഇന്ന് കേരളത്തില്‍ ചില ഇടങ്ങളില്‍ മഴയെത്തിയേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തില്‍ ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും മഴ ലഭിച്ചിരുന്നു.
അതേസമയം, എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയുടെ ഭാഗമായി യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില പ്രവചിച്ചിരിക്കുന്നത്.
Key words: Hot Weather, Rain, Alert, Kerala
COMMENTS