വയനാട്: ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണം സി.ബി ഐ അന്വേഷിക്കണ...
വയനാട്: ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണം സി.ബി ഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി എം പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ശോഭനമായ ഒരു ഭാവിയുള്ള വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥന്‍. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകരാണ് അക്രമികളെന്നും. കേരളത്തിലെ ക്യാംപസില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
Key Words: Rahul Gandhi,Sidhathan's Death, CBI Probe
COMMENTS