CBI investigation in to Siddharth murder case
തിരുവനന്തപുരം: പൂക്കോട് വെററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരവീഴ്ച. കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് മാര്‍ച്ച് 9 ന് പുറത്തിറങ്ങിയ വിജ്ഞാപനം 16 നാണ് കൈമാറിയത്. കേസിന്റെ നാള്‍വഴികളെക്കുറിച്ചുള്ള പെര്‍ഫോമ റിപ്പോര്‍ട്ട് പോലും ഇതുവരെ തയ്യാറായിട്ടില്ല.
കേസ് സി.ബി.ഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് അയക്കുന്നത് മനപ്പൂര്‍വ്വം താമസിപ്പിക്കുന്നതായാണ് സൂചന. കേസ് സി.ബി.ഐക്ക് വിട്ടതിന്റെ ആശ്വാസത്തിലായിരുന്ന കുടുംബത്തിന് ഇത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് നീതി കിട്ടുമോയെന്ന ഭയം അവരെ അലട്ടുന്നുണ്ട്.
എസ്.എഫ്.ഐയുടെ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തെതുടര്‍ന്നുള്ള സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായിരുന്ന സര്‍ക്കാര്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത് തങ്ങളുടെ വലിയ നേട്ടമായാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപനം ഉണ്ടായതല്ലാതെ ഇതുവരെ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം.
അതേസമയം അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഡീനിനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെ കണ്ടതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജയപ്രകാശ്.
Keywords: Siddharth murder case, CBI, Family, Government
COMMENTS