Case cannot be registered in the petition of Mathew Kuzhalnadan
തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ് കോടതിയില്‍.
പരാതി അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ട് കേസെടുക്കാനാവില്ലെന്നും അതിനാല്‍ തന്നെ തള്ളണമെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി പരിഗണിച്ചത്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 27 ലേക്ക് മാറ്റി.
Keywords: Court, Vigilance, Mathew Kuzhalnadan
COMMENTS