ന്യൂഡല്‍ഹി: വിവാദമായ വിദ്വേഷപരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയ്ക്കെതിരെ വ്യാഴാഴ്ച കര്‍ണ...
ന്യൂഡല്‍ഹി: വിവാദമായ വിദ്വേഷപരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയ്ക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ കേസെടുത്തു. ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തെ തുടര്‍ന്ന്, തമിഴന്‍മാര്‍ കര്‍ണാടകയില്‍ ബോംബ് സ്ഥാപിക്കാന്‍ വരുന്നുവെന്ന് ശോഭ കരന്ദ്ലാജെ പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്തു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123 (3A), 125, 123 (3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യ നിയമവും ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയാണ് കരന്ദ്ലജെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Key words: Case, Union Minister, Shobha Karandlaje
COMMENTS