ഗാസിയാബാദ്: വിവാഹാഘോഷത്തിനായി പോകുകായായിരുന്നവര്‍ സഞ്ചരിച്ച ബസ് വൈദ്യുത ലൈനില്‍ ബസ് തട്ടി തീ പിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ...
ഗാസിയാബാദ്: വിവാഹാഘോഷത്തിനായി പോകുകായായിരുന്നവര്‍ സഞ്ചരിച്ച ബസ് വൈദ്യുത ലൈനില്‍ ബസ് തട്ടി തീ പിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 30 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
തീ അണയ്ക്കാനുള്ള ശ്രമം ഏറെ നേരം നീണ്ടുനിന്നു. ആളിക്കത്തുന്ന തീയണയ്ക്കാന്‍ സമീപവാസികള്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://x.com/sirajnoorani/status/1767122459202076684?s=20
Key words: Bus, Fire, Dead , UP
COMMENTS