B.J.P running operation lotus in Punjab - A.A.P
ന്യൂഡല്‍ഹി: പഞ്ചാബില്‍ എ.എ.പി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്ന ആരോപണവുമായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ടിട്ട് സര്‍ക്കാരിനെ മറിച്ചിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതോടൊപ്പം ബി.ജെ.പി പഞ്ചാബ് എം.എല്‍.എമാരെ വിളിച്ച ഫോണ്‍ നമ്പരും എ.എ.പി പുറത്തുവിട്ടു.
പണവും ലോക്‌സഭാ സ്ഥാനാര്‍ഥിത്വവും വൈ പ്ലസ് സുരക്ഷയുമാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് വാഗ്ദാനം നല്‍കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് എ.എ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്ക് 20 - 25 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബിലും എ.എ.പി സര്‍ക്കാരിനെ ഓപ്പറേഷന്‍ താമരയിലൂടെ താഴെയിറക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് ആരോപണം.
Keywords: AAP, Operation lotus, BJP, Loksabha election
 

 
							     
							     
							     
							    
 
 
 
 
 
COMMENTS