BJP MLA Ketan Inamdar resigns from Gujarat assembly
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി എം.എല്‍.എ കേതന്‍ ഇനാംദാര്‍ രാജിവച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലെ സാവ്‌ളി മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയ വ്യക്തിയാണ് കേതന്‍ ഇനാംദാര്‍.
സ്വാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ഉള്‍വിളിയെ തുടര്‍ന്നാണ് രാജിയെന്നും സമ്മര്‍ദ്ദ തന്ത്രമല്ലെന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഭട്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കേതന്‍ ഇനാംദാര്‍ പറഞ്ഞു. 2020 ലും കേതന്‍ ഇനാംദാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല.
Keywords: Gujarat, MLA, Ketan Inamdar, resign
COMMENTS