B.J.P leader Khushbu stirred a controversy
തമിഴ്‌നാട്ടില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഡി.എം.കെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബു വിവാദ പരാമര്‍ശം നടത്തിയത്.
മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയിരം രൂപ സ്ത്രീകള്‍ക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നും സര്‍ക്കാര്‍ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടുകയും ചെയ്താല്‍ ആളുകള്‍ക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പരാമര്‍ശം.
ഇത് വന്‍ വിവാദമാകുകയും നടിക്കെതിരെ ഡിഎംകെയുടെ വനിതാ വിഭാഗം അടക്കമുള്ളവര്‍ രംഗത്തെത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന് വിശദീകരണവുമായി ഖുശ്ബു രംഗത്തെത്തി.
മദ്യപാനം കാരണം കുടുംബത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ക്ക് 1000 രൂപ കൊടുത്തിട്ട് യാതൊരു പ്രയോജനവുമില്ലെന്നായിരുന്നു അവരുടെ വിശദീകരണം.
Keywords: Khushbu, DMK government, Women, Controversy
COMMENTS