Figures show that the BJP has received Rs 6,986.5 crore through electoral bonds since its introduction in 2018
അഭിനന്ദ്
ന്യൂഡല്‍ഹി: 2018-ല്‍ അവതരിപ്പിച്ചതിന് ശേഷം ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് 6,986.5 കോടി രൂപ ലഭിച്ചുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (1,397 കോടി രൂപ), കോണ്‍ഗ്രസ് (1,334 കോടി രൂപ), ഭാരതീയ രാഷ്ട്ര സമിതി, തെലങ്കാന (1,322 കോടി രൂപ) എന്നീ കക്ഷികളാണ് ബോണ്ട് പണം പറ്റിയവരില്‍ തൊട്ടു പിന്നില്‍.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ആണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. 1,368 കോടി രൂപ. അതില്‍ 37 ശതമാനവും ഡിഎംകെക്ക് ലഭിച്ചു. ഡിഎംകെ ആകെ 656.5 കോടി രൂപ നേടി. മേഘ എഞ്ചിനീയറിംഗ് 105 കോടി, ഇന്ത്യ സിമന്റ്സ് 14 കോടി, സണ്‍ ടിവി 100 കോടി എന്നിങ്ങനെയാണ് ഡി എം കെയ്ക്കു കിട്ടിയ പണത്തിന്റെ കണക്ക്.
ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി 944.5 കോടി രൂപ സ്വീകര്‍ത്താക്കളില്‍ നിന്നു നേടി നാലാം സ്ഥാനത്തുണ്ട്. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഏകദേശം 442.8 കോടി രൂപയുടെ ബോണ്ടുകളും റിഡീം ചെയ്തു.
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്ന രണ്ടാമത്തെ വലിയ കമ്പനിയായ മേഘ എഞ്ചിനീയറിംഗില്‍ നിന്ന് 50 കോടി രൂപ ഉള്‍പ്പെടെ 89.75 കോടി രൂപയുടെ ബോണ്ടുകളാണ് ജനതാദള്‍ (എസ്) സ്വീകരിച്ചത്.
സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ ഡിഎംകെയും ഉള്‍പ്പെടുന്നു. അതേസമയം ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, എഎപി തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ഈ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വെളിപ്പെടുത്തിയില്ല.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ടിഡിപി 181.35 കോടി രൂപയും ശിവസേന 60.4 കോടി രൂപയും ആര്‍ജെഡി 56 കോടി രൂപയും സമാജ്വാദി പാര്‍ട്ടി 14.05 കോടി രൂപയും അകാലിദള്‍ 7.26 കോടി രൂപയും എഐഎഡിഎംകെ 6.05 കോടി രൂപയും നാഷണല്‍ കോണ്‍ഫറന്‍സ് 50 ലക്ഷം രൂപയും ബോണ്ടുകള്‍ വഴി നേടി.
എഐഎംഐഎമ്മും ബിഎസ്പിയും നടത്തിയ ഫയലിംഗുകളില്‍ രസീതുകളൊന്നും കാണിച്ചിട്ടില്ല. ഇതേസമയം, ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം സ്വീകരിക്കില്ലെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
Summary: Figures show that the BJP has received Rs 6,986.5 crore through electoral bonds since its introduction in 2018. The ruling party in West Bengal, Trinamool Congress (Rs 1,397 crore), Congress (Rs 1,334 crore), Bharatiya Rashtra Samithi and Telangana (Rs 1,322 crore) are the other largest bond holders.
COMMENTS