ബംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ നടത്തി കര്‍ണാടക മന്ത്രിമാര്‍ പോലീസ്...
ബംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ നടത്തി കര്‍ണാടക മന്ത്രിമാര്‍ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ നിന്നും മുന്‍വിധികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സംസ്ഥാന മന്ത്രിമാരോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സിറ്റി പോലീസ് കമ്മീഷണറോടും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.
മുമ്പ് കളമശ്ശേരി സ്‌ഫോടനക്കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ചിരുന്നു. ഒരു ഹമാസ് നേതാവിന് ലൗജിഹാദ് പ്രചരിപ്പിക്കാന്‍ വേദി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ സ്ഫോടനമുണ്ടായെന്നാണ് അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിക്കെതിരെ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്.
COMMENTS