ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒടിടി ആപ്പുകള്‍ക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന...
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒടിടി ആപ്പുകള്‍ക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്.
ഒടിടിക്ക് പുറമെ 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ എന്നിവയും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. നിരോധിച്ച പത്ത് ആപ്പുകളില്‍ ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നുമാണ് നിരോധിച്ചത്.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്ളിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാ മൂഡ്, ന്യൂഫ്ളിക്സ്, മൂഡ്എക്സ്, മോജ് ഫ്‌ളിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുജി, ചിക്കൂഫ്ളിക്സ്, പ്രൈം പ്ലേ, എന്നിവയാണ് നിരോധിക്കപ്പെട്ട ആപ്പുകള്‍.
Key words: Ban, OTT, Apps, Social Media

							    
							    
							    
							    
COMMENTS