Arvind Kejriwal withdraws plea from Supreme court
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഉടന്‍ തന്നെ ഇ.ഡി അദ്ദേഹത്തെ വിചാരണ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കവിതയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയിലല്ല വിചാരണ കോടതിയിലാണ് പോകേണ്ടതെന്നാണ് നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് കേജരിവാള്‍ ഹര്‍ജി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Supreme court, Arvind Kejriwal, plea, withdraw
COMMENTS