ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അരവിന്ദ് കെജ്രിവാള് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അരവിന്ദ് കെജ്രിവാള് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ സര്‍ക്കാരിന് തന്റെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തരവ് ജലമന്ത്രാലയവുമായി ബന്ധപ്പെട്ടതാണെന്നും നിര്‍ദ്ദേശം കുറിപ്പിലൂടെ അയച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മന്ത്രി അതിഷി ഇന്ന് രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയും അരവിന്ദ് കെജ്രിവാള് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവയ്ക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് കെജ്രിവാള് ഇതിലൂടെ നല്‍കിയത്. ജലക്ഷാം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍ദേശം ഉള്‍പ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
Key words: Arvind Kejriwal, Enforcement Directorate, Arrest
COMMENTS