തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തി. പത്മജ വേണുഗോപാലിനും പദ്മിനി...
തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തി. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം.
തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Key words: Congress, BJP, Padmaja Venugopal, Maheswaran Nair
COMMENTS