അടിമാലി: വയനാട്ടിലും മൂന്നാറിലും കാട്ടാന ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ കണ്ണീര് തോരും മുമ്പ് ഇടുക്കിയില്‍ വീണ്ടും കാട്ടാന ആ...
അടിമാലി: വയനാട്ടിലും മൂന്നാറിലും കാട്ടാന ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ കണ്ണീര് തോരും മുമ്പ് ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു. കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന്‍ (65) ആണ് മരിച്ചത്.
ഇന്ദിരയുടെ പറമ്പിലേക്ക് എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ഇവര്‍ക്കുനേരെ തിരിയുകയും ആക്രമിക്കുകയും ചെയ്തത്.
ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേര്യമംഗലം പാലം കഴിഞ്ഞ് വനത്തില്‍ അഞ്ച് കിലോമീറ്റര്‍ ഉള്ളിലുള്ള സ്ഥലമാണ് കാട്ടാന ആക്രമണം നടത്തിയ കാഞ്ഞിരവേലി.
Key words: Elephant Attack, Adimali
COMMENTS