ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദേശീയ മാധ്യമ പരിപാടിക്കിടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദേശീയ മാധ്യമ പരിപാടിക്കിടെയായിരുന്നു അമിത്ഷായുടെ വാക്കുകള്‍ എത്തിയത്.
ബംഗാള്‍, ഒഡിഷ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാകുമെന്നും കേരളത്തിലും തമിഴ്നാട്ടിലും സ്ഥിതി ബിജെപിയ്ക്ക് അനുകൂലമാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപിയോട് അടുപ്പം കാണിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബിജെപിയില്‍ നിന്നുള്ള ഒരു നേതാവിന് വന്‍ പിന്തുണ ലഭിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന സാഹചര്യത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടിയ്ക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Key words: Amit Shah, BJP, Lok Sabha
COMMENTS