തിരുവനന്തപുരം: ഇന്ത്യയെന്ന ആശയം നിലനില്‍ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും, ഇത് ഒരു 'ഡു ഓര്‍ ഡൈ' ...
തിരുവനന്തപുരം: ഇന്ത്യയെന്ന ആശയം നിലനില്‍ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും, ഇത് ഒരു 'ഡു ഓര്‍ ഡൈ' തിരഞ്ഞെടുപ്പാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മതത്തിന്റെ പേരിലുള്ള പൗരത്വത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനയും മൗലികാവകാശങ്ങളും കാറ്റില്‍പ്പറത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ, അതൊക്കെ ചെയ്യാന്‍ എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഞാന്‍ തയ്യാറാകുമെന്നും എ.കെ ആന്റണി വ്യക്തമാക്കി.
മകന്‍ അനില്‍ ആന്റണി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി പ്രചാരണത്തിന് പോകുമോയെന്ന ചോദ്യത്തിന്, 'അപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും' എന്നും എ.കെ. ആന്റണി മറുപടി പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനും മകന്‍ അനില്‍ ആന്റണിയുടെ പരാജയത്തിനുമായി ആന്റണി എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്.
Key words:AK Antony, BJP, Anil Antony

							    
							    
							    
							    
COMMENTS