നടി തപ്സി പന്നുവും ബാഡ്മിന്റണ്‍ താരം മത്യാസ് ബോയും വിവാഹിതരായി. ഇരുവരും പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മാര്‍ച്ച് 23 ന് ഉദയ്പൂരി...
നടി തപ്സി പന്നുവും ബാഡ്മിന്റണ്‍ താരം മത്യാസ് ബോയും വിവാഹിതരായി. ഇരുവരും പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മാര്‍ച്ച് 23 ന് ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി തപ്സി ഉടന്‍ തന്നെ മുംബൈയില്‍ ഒരു പാര്‍ട്ടി നടത്തുമെന്നും അതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും തപ്‌സിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, നടന്‍ അനുരാഗ് കശ്യപും നിര്‍മ്മാതാവും എഴുത്തുകാരിയുമായ കനിക ധില്ലനും വിവാഹത്തില്‍ പങ്കെടുത്ത ചുരുക്കം ചില താരങ്ങളില്‍ ഉള്‍പ്പെടുന്നു. 2013ലാണ് തപ്സി മത്യാസിനെ പരിചയപ്പെടുന്നതെന്നും പിന്നീട് മറ്റാരും ജീവിതത്തിലേക്ക് വന്നിട്ടില്ലെന്നും മത്യാസിനോടൊപ്പം ആയിരിക്കാനാണ് ആഗ്രഹമെന്നും തപ്‌സി മുമ്പ് തന്റെ പ്രണയം വെളിപ്പെടുത്തി പറഞ്ഞിരുന്നു.
Key words: Actress, Taapsee Pannu, Badminton Player, Mathias Boe, Wedding
COMMENTS