Actress Surabhi Santhosh got married
തിരുവനന്തപുരം: നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. കോവളത്തുവച്ചാണ് വിവാഹടങ്ങുകള്‍ നടന്നത്. തിരുവനന്തപുരം സ്വദേശിയായ സുരഭി 2011 ല്‍ കന്നഡ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് പതിനഞ്ചോളം മലയാള ചിത്രങ്ങളിലും വേഷമിട്ടു.
കുട്ടനാടന്‍ മാര്‍പ്പാപ്പ, സെക്കന്റ് ഹാഫ്, ഹാപ്പി സര്‍ദാര്‍, പദ്മ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളര്‍ന്നത്. സരിഗമയിലൂടെ വളര്‍ന്നുവന്ന ഗായകനാണ് പ്രണവ്.
Keywords: Surabhi Santhosh, Pranav Chandran, Marriage, Singer
COMMENTS