ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സംഭവ്‌ന സേത്ത് പാര്‍ട്ടി വിട്ടു. ഇന്നാണ്...
ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സംഭവ്‌ന സേത്ത് പാര്‍ട്ടി വിട്ടു. ഇന്നാണ് സംഭവ്‌നയുടെ തീരുമാനം എത്തിയത്. 'എന്റെ രാജ്യത്തെ സേവിക്കാനുള്ള ആവേശത്തോടെയാണ് ഞാന്‍ ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പക്ഷേ, എത്ര ബുദ്ധിപൂര്‍വ്വം തീരുമാനമെടുത്താലും തെറ്റ് സംഭവിക്കാമെന്നും തന്റെ തെറ്റ് മനസ്സിലാക്കി ഔദ്യോഗികമായി എഎപിയില്‍ നിന്ന് പുറത്തുകടക്കുന്നുവെന്നുമാണ് പാര്‍ട്ടിവിട്ട സംഭവ്‌ന പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ സംഭവ്ന തീരുമാനം അറിയിച്ചത്. പാര്‍ട്ടി മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ്, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക് എന്നിവരുടെ സാന്നിധ്യത്തില്‍ 2023 ജനുവരിയിലാണ് സംഭവ്‌ന എഎപിയില്‍ ചേര്‍ന്നത്.
Key words: Actress, Sambhana Seth, left Aam Aadmi Party
COMMENTS