Actor Vijay is against CAA
ചെന്നൈ: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടനും തമിഴ് വെട്രി കഴകം പാര്‍ട്ടി നേതാവുമായ വിജയ്. സി.എ.എ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്ന് വിജയ് അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.
Keywords: Actor Vijay, Tamilnadu, CAA
COMMENTS