Actor Amitabh Bachchan admitted to hospital
മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോകില ബെന്‍ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം നടന്റെ അസുഖത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
പതിവ് ചെക്കപ്പുകള്‍ക്കായാണ് പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം താരം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് വിവരം.
മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്നും അവസാനഘട്ട അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
Keywords: Amitabh Bachchan, Hospital, Mumbai, Movie


COMMENTS