ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയാക്കപ്പെട്ടയാളെ തിരികെയെടുത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎമ്മില്‍ കൂ...
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയാക്കപ്പെട്ടയാളെ തിരികെയെടുത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎമ്മില്‍ കൂട്ട രാജി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതിയും മുന്‍ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മില്‍ തിരികെയെടുത്തത്. ഇതിനെതിരെ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി.
എന്നാല്‍, സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിനുശേഷമാണ് സാബുവിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തത്.
Key words: Resignation, CPM, Alappuzha
COMMENTS