AAP is against BJP about excise policy case
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇ.ഡി ഒന്നും തെളിയിച്ചിട്ടില്ലെന്ന ആരോപണവുമായി എ.എ.പി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
നേരത്തെ വ്യവസായി ശരത്ചന്ദ്ര റെഡ്ഡി മൊഴി നല്‍കിയിരുന്നത് കെജ്രിവാളിനെ കണ്ടിട്ടില്ലെന്നാണെന്നും പിന്നീട് ഇ.ഡി അറസ്റ്റ് ചെയ്തതിന് ശേഷം അയാള്‍ മൊഴി മാറ്റുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് പണം നല്‍കിയെന്നും നിലവില്‍ മദ്യനയ കേസില്‍ മാപ്പുസാക്ഷിയാണ് ഇയാളെന്നും അവര്‍ വ്യക്തമാക്കി.
ബി.ജെ.പിക്ക് ഇയാള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ 34 കോടി നല്‍കിയെന്ന വിവരമാണ് പുറത്തുവന്നത് എന്നാല്‍ 55 കോടി രൂപയാണ് ഇയാള്‍ നല്‍കിയതെന്നും അവര്‍ ആരോപിച്ചു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ നേരത്തെ കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് പറഞ്ഞയാള്‍ കണ്ടുവെന്ന് മൊഴി മാറ്റുകയായിരുന്നു.
Keywords: AAP, BJP, excise policy case, Electoral bond, CM, Arrest
COMMENTS