ഖത്തര്‍: ഖത്തറിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് അരീക്കാട് വലിയപറമ്പില്‍ മുഹമ്മദ് സിറാജ് - ഷബ്‌ന...
ഖത്തര്‍: ഖത്തറിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് അരീക്കാട് വലിയപറമ്പില്‍ മുഹമ്മദ് സിറാജ് - ഷബ്‌നാസ് (ജിജു) ദമ്പതികളുടെ മകള്‍ ജന്നാ ജമീലയാണ് ചൊവ്വാഴ്ച രാത്രിയില്‍ ഖത്തറില്‍ മരിച്ചത്.
പൊഡാര്‍ പേള്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ ഏഴ് വയസുകാരി. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊഡര്‍ പേള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദാണ് സഹോദരന്‍.
Key words: Malayalee Girl, Death in Qatar, Pravasi
COMMENTS