ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെയും വാര്‍ത്തകളുടെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെയും വാര്‍ത്തകളുടെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതിനെതിരെയാണു നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇത് സ്റ്റേ ചെയ്തത് കേന്ദ്രസര്‍ക്കാരിനു വന്‍തിരിച്ചടിയായി.
ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതു വരെയാണ് സ്റ്റേ. ഏപ്രില്‍ 15 നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.
Key words: Central Government, Fact Check,
COMMENTS