വിശാഖപട്ടണം: ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒപ്പം നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാന്‍ ബിജെപിയും തെലുഗു ദേശം പാര്‍ട്ടിയും (ട...
വിശാഖപട്ടണം: ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒപ്പം നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാന്‍ ബിജെപിയും തെലുഗു ദേശം പാര്‍ട്ടിയും (ടി.ഡി.പി). ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് ലക്ഷ്യമിടുന്ന എന്‍ഡിഎയ്ക്ക് ആന്ധ്രാ പ്രദേശില്‍ ടി.ഡി.പിയുമായുള്ള സഖ്യം കരുത്തുപകരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില്‍ ടി.ഡി.പിയും പവന്‍കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായാണ് ബിജെപി സഖ്യത്തില്‍ എത്തിയിരിക്കുന്നത്. അമിത് ഷായുമായി നടന്ന ചര്‍ച്ചയിലാണ് സഖ്യനീക്കം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 25 സീറ്റില്‍ ടി.ഡി.പി 17 സീറ്റിലും ജനസേന പാര്‍ട്ടി മൂന്ന് സീറ്റിലും ബിജെപി അഞ്ച് സീറ്റിലും മത്സരിക്കാനാണ് ധാരണയായത്.
ഇതു സംബന്ധിച്ച ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശം ബിജെപി നേതൃത്വം അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം എല്ലാ സീറ്റും തൂത്തുവാരുമെന്ന് ടി.ഡി.പിയുടെ നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപിയും ജനസേനയും തെലുഗു ദേശവും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ധാരണയിലെത്തി എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.
Key Words: Lok Sabha Elections, BJP , TDP, Alliance
COMMENTS