Wayanad student death
വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. പാലക്കാട് വച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ ഒരാളായ അഖിലാണ് ഇപ്പോള്‍ പിടിയിലായതെന്നാണ് വിവരം.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ജെ.എസ് സിദ്ധാര്‍ത്ഥന്‍ (20) ആണ് മരിച്ചത്. ഇയാളെ കൂട്ട വിചാരണയും ക്രൂര മര്‍ദ്ദനവും മാനസിക പീഡനങ്ങളും ഏല്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 12 പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Wayanad, Death, Sidharth, Arrest, Police
COMMENTS