ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍...
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് കോഹ്ലി പിന്മാറിയതിനു പിന്നിലെ കാരണവും സന്തോഷവും പങ്കുവെച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് എത്തിയിരിക്കുകയാണ്. വിരാട് കോഹ്ലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും എബി ഡിവില്ലിയേഴ്സ് തന്റെ ആരാധകരോടും അനുയായികളോടും പറഞ്ഞു, കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും 2017ലാണ് വിവാഹിതരായത്. 2021 ലാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് താരദമ്പതികള്‍ തങ്ങളുടെ മകളായ വാമികയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്.
2021 ല്‍ 4 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം അവരുടെ ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് വിരാട് ഭാര്യയോടൊപ്പമുണ്ടാകാന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരാട് കോഹ്ലി ഇടവേള എടുത്തത് സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പരന്നിരുന്നു. വിരാട് കോഹ്ലിയുടെ അമ്മയുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് കളിയില്‍ നിന്നും പിന്മാറിയതെന്നുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, വിരാടിന്റെ സഹോദരന്‍ വികാസ്, അമ്മ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു
Key words: Anushka, Virat, Second Child
COMMENTS