നടി അനുഷ്‌ക ശര്‍മ്മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച, അനുഷ്‌ക തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ത...
നടി അനുഷ്‌ക ശര്‍മ്മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച, അനുഷ്‌ക തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതായും മകന്റെ പേര് അകായ് എന്നാണെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 15നാണ് കുഞ്ഞ് ജനിച്ചതെന്ന് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രണ്‍വീര്‍ സിംഗ്, വാണി കപൂര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം മറച്ചുവച്ചു. ആദ്യ തവണയില്‍ നിന്ന് വ്യത്യസ്തമായി, ദമ്പതികള്‍ തങ്ങളുടെ കുഞ്ഞ് ജനിച്ചതിനുശേഷം സന്തോഷം അറിയിക്കാന്‍ കാത്തിരുന്നതായാണ് മനസിലാക്കാനാകുന്നത്.
വിരാടും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ് പങ്കുവെച്ചിരുന്നു. പിന്നാലെ ഇത് ചര്‍ച്ചയാകുകയും വാര്‍ത്ത വിരാടോ അനുഷ്‌കയും സ്ഥിരീകരിക്കാതെയും വന്നതോടുകൂടി എബി ഡിവില്ലിയേഴ്സ് താന്‍ പങ്കുവെച്ചത് ഒരു തെറ്റായ വിവരമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
COMMENTS