കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തില്...
കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
കേസില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹര്‍ജിയില്‍ അമ്മ ആരോപിക്കുന്നു.
Key words: Vandiperiyar Case, High Court Re-investigation
COMMENTS