തിരുവനന്തപുരം : സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ഒരു പൂച്ചയ്ക്ക് പ്രസവിക്കാന്‍ പറ്റിയ സുരക്ഷിത...
തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ഒരു പൂച്ചയ്ക്ക് പ്രസവിക്കാന്‍ പറ്റിയ സുരക്ഷിത ഇടം സംസ്ഥാന ഖജനാവാണെന്ന് അദ്ദേഹം നിലവിലെ സാമ്പത്തിക സ്ഥിതിയെ ആക്ഷേപിച്ചു.
സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി ഇടതുഭരണം മാറ്റിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സംസ്ഥാനത്ത് ഒന്നിനും പണമില്ലെന്നും വിമര്‍ശിച്ചു. ഓട പണിയാനും ഉച്ച ഭക്ഷണത്തിനും എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പോലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയില്‍ സാധനമൊന്നുമില്ലെന്നും കെഎസ്ഇബി കടക്കെണിയിലാണെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ദാരിദ്ര്യം പിടിച്ച കേരളത്തിന്റെ പുറത്ത് വിരിച്ചിട്ട പട്ട് കേരളീയം പരിപാടിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Key words: Kerala,Pinarayi Vijayan, VD Satheesan
COMMENTS