ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിനു ...
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തേ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കൈമാറിയിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ക്കുതന്നെ ഏക സിവില്‍ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഒരേ രീതിയില്‍ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവില്‍ കോഡ്.
Key words: Uniform Civil Code, Uttarakhand, BJP
COMMENTS