ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. 6 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക...
ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. 6 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് വെളുപ്പിനാണ് സിറിയയില്‍ 12 ഇടങ്ങളില്‍ യു.എസ് പോര്‍വിമാനങ്ങളുടെ ആക്രമണം നടന്നത്.
കൊല്ലപ്പെട്ടവരില്‍ 3 ഇറാഖികളും ഉള്‍പ്പെടും. അയ്യാശ് നഗരത്തിലും ദേര്‍ എസ്സര്‍ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയന്‍ സേനയുടെയും ഇറാന്‍ അനുകൂല സായുധ വിഭാഗത്തിന്റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ കൂടിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാന്‍ സൈന്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പകലാണ് അനുമതി നല്‍കിയത്.
അതേസമയം, യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാന്‍ പ്രതികരിച്ചു.
Key words: America, Strike, Pro-Iran Military Faction
COMMENTS