കൊച്ചി: ജനാഭിമുഖ കുര്‍ബാന വിഷയത്തില്‍ എറണാകുളം പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയില്‍ സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വ...
കൊച്ചി: ജനാഭിമുഖ കുര്‍ബാന വിഷയത്തില്‍ എറണാകുളം പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയില്‍ സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം തടഞ്ഞു. ഇരുവിഭാഗവും തമ്മില്‍ വാക്ക് തര്‍ക്കം. പൊലീസ് സ്ഥലത്തെത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളികളില്‍ ഒന്നാണ് കോട്ടക്കാവ് സെന്റ് തോമസ് പള്ളി.
രാവിലെ അഞ്ചരയ്ക്കാണ് പള്ളിയിലെ ആദ്യ കുര്‍ബാന. നിലവില്‍ ജനാഭിമുഖ കുര്‍ബാനയാണ് പള്ളിയില്‍ നടത്താറ്. രാവിലെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം വിശ്വാസികള്‍ തടയുകയായിരുന്നു. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എന്നാല്‍, ഇതിനെ എതിര്‍ത്ത മറ്റൊരു വിഭാഗം വിശ്വാസികള്‍ നിലവില്‍ തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടതോടെ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
Key words: Unified Mass, Conflict, Paravur
COMMENTS