UDF Lok Sabha election seat division completed
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി യു.ഡി.എഫ്. പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് മുസ്ലിം ലീഗും ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.
അതേസമയം മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് കടുംപിടുത്തം പിടിച്ചെങ്കിലും ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. രാജ്യസഭാ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ പങ്കുവയ്ക്കാനാണ് തീരുമാനം.
ഇതോടെ അടുത്ത രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കും. വ്യാഴാഴ്ച സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും മാര്‍ച്ച് ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: UDF, Lok Sabha election, Congress, Muslim league
COMMENTS