കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഉണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ കേസ്....
കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഉണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ കേസ്. എക്സ്പ്ലോസിവ് ആക്ട് പ്രകാരമാണ് കേസ്. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹില്‍പാലസ് പൊലീസ് ആണ് കേസെടുത്തത്.
തൃപ്പൂണ്ണിത്തുറ സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ഇതിനോടകം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ 15 പേരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
Key words: Tripunithura blast, Case, Explosives Act
COMMENTS